2009, ഒക്‌ടോബർ 9, വെള്ളിയാഴ്‌ച

കണ്ണില്‍ കണ്ട ചില കുരാഫാതുകള്‍

കോവളം ബീച്ചിനടുത്ത് ഞാന്‍ കണ്ട ഒരു ജാറം ...പുണ്യം കിട്ടാന്‍ അവിടെ കാണുന്ന കല്ലില്‍ ഇരുന്നു നിലവിളക്ക് കതികണം ....



അല്ലാഹു പറഞ്ഞു:
"തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തു കൊടുക്കുന്നതാണ്. ആര് അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്". (വി.ഖു.4:48)
ഇബ്റാഹീം(സ) പ്രാര്‍ത്ഥിച്ചതായി (അല്ലാഹു പറയുന്നു):
".....എന്നെയും എന്‍റെ മക്കളേയും ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്ക് ആരാധന നടത്തുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യേണമേ..."(വി.ഖു.14:35)
ഇബ്നു മസ്ഊദ്(റ)വില്‍ നിന്ന് നിവേദനം:തീര്‍ച്ചയായും അല്ലാഹുവിന്‍റെ റസൂല്‍(സ)പറഞ്ഞിരിക്കുന്നു:
"അല്ലാഹുവിന് സമന്‍മാരെ വിളിച്ച് പ്രാര്‍ത്ഥിച്ചുകൊണ്ട് ആരെങ്കിലും മരണപ്പെട്ടാല്‍ അവന്‍ നരകത്തില്‍ പ്രവേശിച്ചതു തന്നെ."(ബുഖാരി)
ജാബിര്‍(റ)വില്‍ നിന്ന് നിവേദനം:"തീര്‍ച്ചയായും അല്ലാഹുവിന്‍റെ റസൂല്‍(സ)പറഞ്ഞിരിക്കുന്നു:
"അല്ലാഹുവില്‍ ഒന്നിനേയും പങ്കുചേര്‍ത്താതെ അവനെ(മരണാനന്തരം) കണ്ടുമുട്ടുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചിരിക്കുന്നു. അവനില്‍ വല്ലതിനേയും പങ്കുചേര്‍ത്തുകൊണ്ട്(മരണാനന്തരം)കണ്ടുമുട്ടിയാല്‍ നരകത്തില്‍ പ്രവേശിച്ചിരിക്കുന്നു."(മുസ്ലിം)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ